സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുതിർന്ന നേതാവുമായ ടി കെ ഗോവിന്ദന് പാർട്ടി വിട്ടു. സ്വതന്ത്രനായി തളിപ്പറമ്പിൽ മത്സരിക്കും
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ സംഘടനാ രീതിയ്ക്കും ധാർമികതയ്ക്കും ചേരാത്ത നടപടി ഉണ്ടായതിൽ പ്രതിക്ഷേധിച്ചാണ് നടപടി.
പാർട്ടിയിൽ ഇതേ വരെ കണ്ടിട്ടില്ലാത്ത പ്രവണതകൾ ഇപ്പൊ കാണുകയാണ് എന്ന് ഗോവിന്ദൻ പറഞ്ഞു. അതിനെ ശക്തമായി എതിർത്തു.
പയ്യന്നൂരിലെ സ്ഥാനാർത്ഥിയെ കുറിച്ചും തളിപ്പറമ്പ് സ്ഥാനാർത്ഥിയെ കുറിച്ചും ജില്ലാ സെക്രട്ടറിയേറ്റിൽ എതിർപ്പും വിമർശനവും ഉണ്ടായിരുന്നു.
തളിപ്പറമ്പിൽ പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ആസൂത്രിതമാണ്
.ഭാര്യയെ എംഎൽഎ ആക്കാൻ സംസ്ഥാന സെക്രട്ടറിയുടെ ശ്രമമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. എം വി ഗോവിന്ദന് താൻ അല്ലെങ്കിൽ ഭാര്യ എന്ന നിലപാടാണ് എന്നദ്ദേഹം വിമർശിച്ചു.
ആന്തുരിലെ വ്യവസായി സാജൻ ജീവനൊടുക്കിയതിൽ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പ്രചാരമുണ്ട് എന്നദ്ദേഹം പറഞ്ഞു..
കെ കെ ശൈലജയെ മറ്റൊരു മണ്ഡലം നൽകി ഇത്ത വന്ന നാടുകടത്തിയെന്നദ്ദേഹം പറഞ്ഞു.
തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു
നേരത്തെ സ്ഥാനാർത്ഥി ചർച്ചക്ക് പിന്നാലെ പാർട്ടി യോഗങ്ങളിൽ ടി കെ.ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല. ഒരാഴ്ച പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയായിരുന്നു. മണ്ഡലം കമ്മിറ്റി യോഗത്തിൽ നിന്നും തുടർച്ചയായി ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല.
