ബിജെപിയുടെ ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. തൃശ്ശൂരിൽ പത്മജ തന്നെ. നാട്ടികയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല. കൊടുങ്ങല്ലൂരും ഒഴിവാക്കി.
ജില്ലയിൽ പ്രഖ്യാപിച്ചത് നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മാത്രം.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഉള്ള ബിജെപിയുടെ ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ തൃശ്ശൂർ ജില്ലയിൽ നാലു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മാത്രമാണ് അറിവായത്.
തൃശ്ശൂർ നിയോജകമണ്ഡലത്തിൽ പത്മജാ വേണുഗോപാൽ ജനവിധി തേടും.
സംവരണ മണ്ഡലമായ ചേലക്കരയിൽ കെ.ബാലകൃഷ്ണനും മണലൂരിൽ മുൻ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറും ഇരിങ്ങാലക്കുടിയിൽ സന്തോഷ് ചെറാക്കുളവും ആണ് സ്ഥാനാർത്ഥികൾ.
സിപിഐ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ സിസി മുകുന്ദൻ നാട്ടികയിലെ സ്ഥാനാർത്ഥിയാകുമെന്നും ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനയുണ്ടായിരുന്നെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല.
കൊടുങ്ങല്ലൂർ സീറ്റിന് അവകാശവാദവുമായി ബിഡിജെസും ട്വന്റി 20യും എത്തിയതോടെ കൊടുങ്ങല്ലൂരിലും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിട്ടില്ല.
എൻഡിഎ ജില്ലയിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നാണ് നേതൃത്വം പറയുന്നത്.
അടുത്ത ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപന പട്ടികയിൽ ബാക്കിയുള്ള ഇടങ്ങളിലെ സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നും നേതാക്കൾ പറയുന്നു.
