ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ച കെ.എസ്.യു നടപടി ആസൂത്രിതവും, ഹീനവുമാണെന്ന് DYFI സംസ്ഥാന കമ്മിറ്റി.
യാതൊരു ന്യായവും ഇല്ലാതെ ഒറ്റപ്പെട്ട ചില സംഭവങ്ങൾ പെരുപ്പിച്ചു കാണിച്ചു കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രിയെ കായികമായി ആക്രമിക്കാൻ ആണ് കെഎസ്യുവിന്റെയും കോൺഗ്രസിന്റെയും തീരുമാനമെങ്കിൽ അതിനെ പ്രതിരോധിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങും.
കെ.എസ്.യു തീക്കൊള്ളി കൊണ്ടാണ് തലയിൽ ചൊറിയുന്നത്. ഇത്തരത്തിലുള്ള അക്രമ സമരങ്ങൾ നടത്തി കേരളത്തിൽ മുന്നോട്ടു പോകാമെന്ന് കരുതേണ്ടതില്ല.
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കെഎസ്യു നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. അക്രമത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
