തൃശൂരില്‍ വിവിധ അപകടങ്ങളിലായി എട്ടുപേര്‍ക്ക് പരിക്കേറ്റു.
ചേർപ്പ് വല്ലച്ചിറ അമ്പലത്തിനു സമീപം ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കുപറ്റിയ കപ്ലി മുറ്റത്ത് വീട്ടിൽ ചന്ദ്രൻ(62) ചെറുശ്ശേരി കപ്ലിമുറ്റത്ത് വീട്ടിൽ ലത(57) ചേർപ്പ്്ൽ് വലിയവീട്ടിൽ വിപിൻ (36) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
കേച്ചേരി ചൂണ്ടൽ ബ്രദേഴ്സ് ബസ് സ്റ്റോപ്പിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്ക് പറ്റിയ ഗുരുവായൂർ ബ്രഹ്മകുളം സ്വദേശി മാറോക്കി വീട്ടിൽ കുരിയാക്കോസ് മകൻ ഫെബിൻ(24)നെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്തിക്കാട് ബീവറേജിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.
പരിക്ക് പറ്റിയ ആലപ്പാട് സ്വദേശി മുണ്ടു വള്ളി വീട്ടിൽ വികാസ് (44) മണലൂർ സ്വദേശി തലപറമ്പിൽ വീട്ടിൽ ശ്രീരാഗ് (24) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
കേച്ചേരി തലക്കോട്ടുകര ബാലകൃഷ്ണൻനായർ ബസ്റ്റോപ്പിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്ക് പറ്റിയ ആമ്പല്ലൂർ സ്വദേശി താഴത്ത് വീട്ടിൽ സജീവൻ മകൻ കിഷോർ (31), ഭാര്യ രേഷ്മ(28) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
