തിരുവനന്തപുരം: സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയാണെന്നും കോടതി വിധികളെ പോലും മാനിക്കാത്ത സർക്കാരായി മാറിയെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മദ്യത്തിന് പേരിട്ടതിലും മദ്യം വിപണിയിലെത്തിച്ചതിനും സർക്കാരിനും എക്സൈസ് വകുപ്പിനുമെതിരേ കൊല്ലം ഡിസിസി ജനൽ സെക്രട്ടറി എം.എം. സഞ്ജീവ് കുമാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരപ്പന്തൽ സന്ദർശിക്കുകയായിരുന്നു സണ്ണി ജോസഫ്. സർക്കാരിന്റെ മദ്യനയത്തിനെതിരേയാണ് എം.എം. സഞ്ജീവ് കുമാറിന്റെ നിരാഹാരസമരം.
ധാർഷ്ഠ്യത്തിന്റെയും ധിക്കാരത്തിന്റെയും അഹംഭാവത്തിന്റെയും മുഖമുദ്രയായി സംസ്ഥാന സർക്കാർ മാറിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
എംപിമാരായ ഷാഫി പറമ്പിൽ , ജെബി മേത്തർ, എംഎൽഎമാരായ എം.വിൻസന്റ് , പി.സി. വിഷ്ണുനാഥ്, എൽദോ സ് കുന്നപ്പള്ളി , ടി.ജെ. വിനോദ്, ജവഹർ ബാൽമഞ്ച് ദേശീയ ചെയർമാൻ ഡോ. ജി.വി.ഹരി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ, കെപിസിസി മുൻജനറൽ സെക്രട്ടറി മൺവിള രാധാകൃഷ്ണൻ എന്നിവരും സമരപ്പന്തൽ സന്ദർശിച്ചു.
കൊല്ലം ഡിസിസി ജനൽ സെക്രട്ടറി എം.എം. സഞ്ജീവ് കുമാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന നിരാഹാരം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ സന്ദർശിച്ച് പിന്തുണ അറിയിക്കുന്നു.
