ഇരിഞ്ഞാലക്കുട: കേരളത്തിലുടനീളമുള്ള 75 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് ഉപഭോഗം കുറയ്ക്കുന്നതിനായുള്ള ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്റെ സേഫ് കേരളം പദ്ധതിയില്‍ ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്സ് (എസ്എഫ്പിഐ) പങ്കാളികളാകുന്നു.
കേരള സര്‍ക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പ് ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്സിവിന്റെ (എസ്എഫ്പിഐ) ധനസഹായത്തോടെ നോളജ് പാര്‍ട്ണറായ ഫോര്‍ത്ത് വേവ് ഫൗണ്ടേഷന് നടത്തുന്ന മയക്കുമരുന്ന് ഉപഭോഗം കുറയ്ക്കുന്നതിനായുള്ള ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ അനുമതി നല്കി.
കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ അധികമായി കേരളത്തില്‍ മയക്കുമരുന്ന് ഉപഭോഗത്തിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്റെ നേതൃത്വത്തിനുള്ള വ്യക്തമായ അംഗീകാരമാണ് ‘സേഫ് കേരളം’ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കേരളമെമ്പാടും പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
തൃശൂര്‍ ജില്ലയിലെ മൂരിയാട് പഞ്ചായത്തില്‍ ഫോര്‍ത്ത് വേവ് ഫൗണ്ടേഷന് നടപ്പിലാക്കിയ സേഫ് കേരളം കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി മൂന്ന് ഘട്ടങ്ങളിലൂടെ 6,000-ല്‍ അധികം വീടുകളില്‍ നടപ്പിലാക്കി വരുന്നു. ഈ പദ്ധതിയാണ് കേരളത്തിലെ 75 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
