66609/66610 പാലക്കാട് – എറണാകുളം മെമു വണ്ടികൾ ഈ മാസം 23 മുതൽ 12 കോച്ചുകളുമായി ഓടുന്നതാണ്. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവ് പുറത്തിറങ്ങി. നിലവിൽ ഈ വണ്ടി 8 കോച്ചുകളുമായാണ് സർവ്വീസ് നടത്തുന്നത്. അതും ചൊവ്വ ഒഴികെ ആഴ്ചയിൽ ആറുദിവസം മാത്രം. വളരെ തിരക്കേറിയ ഈ മെമു, 16 കോച്ചുകളോടെ ദിവസേന ഓടണമെന്ന് യാത്രികർ ഏറെക്കാലമായി ആവശ്യപ്പെട്ടുവരുന്നതാണ്. അതിനാണ് ഇപ്പോൾ ചെറിയ ആശ്വാസമാകുന്നത്.
