പീച്ചി: പാണഞ്ചേരിയിലെ ഒരപ്പന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കണ്ണാറ ആല്‍പ്പാറ ശാന്തിനഗര്‍ റോസ് ഗാര്‍ഡനില്‍ ചീരന്‍വീട്ടില്‍ അജി വര്‍ഗീസാണ് ( 42) മരിച്ചത്. ഫെബ്രുവരി 12-ന് ഉച്ചതിരിഞ്ഞ് 3.30നാണ് അപകടം നടന്നത്.
മകനോടും സുഹൃത്തിനോടുമൊപ്പമാണ് അജി കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ കാല്‍തെറ്റി വീഴുകയായിരുന്നു.
കുടെയുള്ളവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അജിയെ കയത്തിലിറങ്ങി കരയ്ക്ക് കയറ്റിയത്.
തൃശൂരില്‍ നിന്ന് സ്കൂബ സംഘവും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി. ഉടന്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രമ്യ. മക്കള്‍: ആല്‍വിന, ഏബല്‍.
