തൃശൂര്‍: മുനയ്ക്കകടവ് അഴിമുഖത്ത് കടലാമകള്‍ മുട്ടയിടാന്‍ എത്തി. തീരത്ത് സുരക്ഷിതമായി മുട്ടകള്‍ നിക്ഷേപിച്ച് കടലാമകള്‍ കടലിലേക്ക് യാത്രയായി.
കഴിഞ്ഞ ദിവസമാണ് കടലാമ മുട്ടയിട്ട് തിരികെ പോകുന്നത് ജിംഖാന ക്ലബ്ബ് പ്രവര്‍ത്തകര്‍ കണ്ടത്. ഉടനെ തീരം പരിശോധിച്ചപ്പോഴാണ് കടലാമ മുട്ടകള്‍ കൂട്ടത്തോടെ ഒരു കുഴിയില്‍ കണ്ടെത്തിയത്. സോഷ്യല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം അവരടെ നിര്‍ദേശപ്രകാരം പിന്നീട് ക്ലബ്ബ് പ്രവര്‍ത്തകര്‍ നൂറ് മുട്ടകള്‍ തീരത്ത് കുഴി കുത്തി സുരക്ഷിത സ്ഥാന സ്ഥാനത്തേക്ക് മാറ്റി.
കടലാമ മുട്ടകള്‍ നായകളോ, സാമൂഹ്യവിരുദ്ധരോ എടുക്കാതിരിക്കാന്‍ പ്രവര്‍ത്തകര്‍ വേലികെട്ടി രാവും പകലും കാവലിരുന്നാണ് സംരക്ഷിക്കുക. ജിംഖാന ക്ലബ്ബിന്റെ നേതൃത്വത്തില്‍ അഞ്ചു വര്‍ഷത്തിലധികമായി കടലാമ സംരക്ഷണമൊരുക്കുന്നുണ്ട്. ഈ കാലയളവില്‍ മുട്ടയിടാന്‍ കരകയറി വരുന്ന കടലാമകളെയും മുട്ട വിരിഞ്ഞു കടലിലേക്ക് പോകുന്ന കുഞ്ഞുങ്ങളെയും സംരക്ഷിച്ചിട്ടുണ്ട്. ഈ സമയങ്ങളില്‍ കടലാമകള്‍ തീരത്തിന്റെ പ ഭാഗങ്ങളില്‍ മുട്ടയിടാനെത്താറുണ്ട്.
ജിംഖാന ക്ലബ്ബ് പ്രസിഡന്റും വാര്‍ഡ് മെംബറുമായ പി.എ അഷ്ക്കര്‍ അലി, ട്രഷറര്‍ സി.എം ഇസഹാക്ക്, ഭാരവാഹികളായ നസീര്‍ പൊന്നാക്കാരന്‍, പി.ടി സന്തോഷ്, അസ്മീര് കലാം, സി.ബി ഹരിദാസ്, പി.എം ഹിളര്‍, എ.കെ മാലിക്ക്, എം.എച്ച് ത്വയ്യിബ്, എം.എ അസ്ലം, എം.എ അബ്ദുള്ള സുധയിസ് എന്നിവര്‍ പങ്കാളികളായി.
