തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കൽ താഴത്ത് ലഹരി വിൽപ്പന നടത്തുന്നത്
രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്ക് എത്തിയ മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഉദ്യോഗസ്ഥരെ ലഹരിമരുന്ന് കേസിലെ പ്രതിയുടെ നേതൃത്വത്തിൽ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിൽ രണ്ട് എക്സൈസ് സ്പെഷൽ സ്ക്വാഡ് പ്രിവൻ്റവ് ഓഫിസർ പി.പ്രഭാകരൻ (52), സിവിൽ എക്സൈസ് ഓഫിസർ വിപിൻ (35) എന്നിവർക്ക് പരിക്ക് പറ്റി.
വ്യാഴാഴ്ച ഉച്ചക്ക് 12:30 ന്നാണ് ചെറുമുക്ക് പള്ളിക്കൽ താഴത്ത് വെച്ചാണ് സംഭവം . സംഭവത്തിൽ വെള്ളിയാഴ്ച പുലർച്ച താനൂര് ഡി വൈ എസ് പി പ്രമോദ് പിയുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത് .മുന്നിയൂർ തലപ്പാറ സ്വദേശി കൈതകത് അഹ്മൽ (32) മമ്പുറം കാവുങ്ങൽ പാറ സ്വദേശി മുഹമ്മദ് ഷഫീക് (30 )എന്നിവരാണ് പ്രതികൾ .
2025 സെപ്റ്റംബർ 4 ന് 05.21 ഗ്രാം മെത്താം ഫിറ്റമിൻ കൈവശം വെച്ച പ്രതിയായ ചെറുമുക്ക് പള്ളിക്കത്താഴം വയലോരത്ത് താമസിക്കുന്ന പറമ്പേരി ഖദീജയുടെ മകൻ കെ.പി സഹൽ [ 29 ] നെ മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്കോഡിന്റെ കീഴിൽ പിടിക്കുടി പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.
ജാമ്യത്തിൽ ഇറങ്ങിയ സഹൽ വീണ്ടും എം ഡി എം വില്പന തുടങ്ങിയത് രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ മഫ്തിയിൽ സ്കൂട്ടറിൽ പരിശോധനയ്ക്കായി
ചെറുമുക്ക് പള്ളിക്കൽ താഴത്ത് വന്നതായിരുന്നു. അതിനിടെ വയലരത്തെ റോഡിൽ നിർത്തിയിട്ടിരുന്ന KL 52 C 3251 ഓട്ടോറിക്ഷയിൽ സഹലും ടീമും ഉടൻ ഉദ്യോഗസ്ഥരെ കണ്ട ഇവർ കാറിലേക്ക് കയറി അവർ എക്സൈസ് ഉദ്യോഗസ്ഥരാണെന്നും കാർ പിറകോട്ട് എടുക്ക് എന്നും പറഞ്ഞതിനെ തുടർന്ന് രണ്ടാമത്തെയാൾ കാർ ചിറകിലേക്ക് എടുത്ത് എക്സൈസ് ഉദ്യോഗസ്ഥരുടെ സ്കൂട്ടറിൽ ഇടിപ്പിക്കുകയായിരുന്നു എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അൽപം ദൂരെ വരെ സ്കൂട്ടർ ഇടിച്ചു കൊണ്ടുപോയി. തുടർന്ന് ഇവർ കാറുമായി
ചെമ്മാട് സി കെ നഗർ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥർക്ക്
കയ്യിനും കാലിനും പരിക്ക് പറ്റി നാട്ടുകാരുടെ സാന്നിധ്യത്തിൽ ചെറുമുക്ക് സ്വകാര്യ ക്ലിനിക്കിൽ നിന്ന് ചികിത്സതേടുകയായിരുന്നു.പ്രതികൾ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഡി വൈ എസ് പിക്ക് പുറമെ എസ് എച്ച് ഓ കെ ടി ബിജിത്ത്.സബ് ഇൻസ്പെക്ടർ എൻ ആർ സുജിത്ത്.സി പി ഓ രാകേഷ് .ഉമേഷ് .സനൂപ് ..എബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് . അറസ്റ്റ് ചെയ്ത പ്രതികളെയും കൊണ്ട് പോലീസ് ചെറുമുക്ക് പള്ളിക്കൽ താഴത്തെ സംഭവസ്ഥലത്തും മറ്റും തെളിവെടുപ്പ് നടത്തി.
