കലയുടേയും-സാങ്കേതികതയുടെയും സമന്വയമായി സ്വകാര്യ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആദ്യ സംസ്ഥാന കലോത്സവം വിസാഫ് 2026 നായുളള രജിസ്ട്രേഷനുകൾ ക്ഷണിക്കുന്നു
തൃശൂരിൽ വെച്ച് മാർച്ച് 28 മുതൽ 31 വരെ തീയതികളിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്
+2 വിന് ശേഷമുള്ള, സ്വകാര്യ തൊഴിൽ അധിഷ്ഠിത സ്ഥാപനങ്ങളിലെ വിദ്യാർഥികളിൽ, സർക്കാർ തല കലോത്സവങ്ങളിൽ അവസരം ലഭിക്കാത്ത എല്ലാ വിഭാഗക്കാർക്കും പങ്കെടുക്കാം
സ്റ്റേജ്, സ്റ്റേജിതരം എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങളായാണ് മത്സരങ്ങൾ നടക്കുക
കേരളത്തിന് പുറത്ത്, ലോകമെമ്പാടും നിന്നുമുള്ള മലയാളി വിദ്യാർത്ഥി സമൂഹത്തിനായുള്ള പ്രത്യേക വിഭാഗമാണ് കലോത്സവത്തിൻ്റെ പ്രധാന സവിശേഷത.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും, 25 വയസ്സിൽ താഴെയുള്ള ഏത് കോഴ്സും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരിട്ടും ഓൺലൈനായും പങ്കെടുക്കാം
കലാപ്രതിഭ, കലാതിലകം എന്നിങ്ങനെ വ്യക്തിഗത പുരസ്കാരങ്ങളും, ഏറ്റവും അധികം പോയിൻ്റുകൾ നേടി ഓവർ ഓൾ കിരീടം നേടുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് എവർ റോളിംഗ് ട്രോഫിയും ഏർപ്പെടുത്തിയിട്ടുണ്ട്
ഗ്രാഫിക്സിൻ്റെ ആഭിമുഖ്യത്തിൽ, ജനപ്രതിനിധികളും, പൗര പ്രമുഖരും, അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന വിപുലമായ സംഘാടക സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്
രജിസ്ട്രേഷനായുള്ള അവസാന തീയതി മാർച്ച് 24
വിശദ വിവരങ്ങൾ www.visaf.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
