തൃശൂർ: ഭർത്താവിനെ കൊന്നു കുഴിച്ചു മൂടിയ ഭാര്യക്കും കാമുകനും ജീവപര്യന്തം തടവു ശിക്ഷയും 8 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പശ്ചിമബംഗാൾ ഹ്യൂഗ്ലി സ്വദേശികളായ 35 കാരി രേഷ്മ ബബിയെയും 38 കാരനായ ഭിരുവിനെയുമാണ് ശിക്ഷിച്ചത്. ത്യശൂർ ഒന്നാം അഡിഷണൽ ജില്ലാ ജഡ്ജ് കെ. കമനീഷ് ആണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്.
2021 ഡിസംബർ 13 ന് ആണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട മനസുർ മാലിക് എന്നയാളുടെ ഭാര്യയായ രേഷ്മ ബിബിയും രണ്ട് ആൺകുട്ടികളുടെ അച്ഛനായ ഭിരുവും 16 വയസ്സുള്ള മറ്റൊരു പണിക്കാരാനും ഒന്നിച്ചു ത്യശൂർ ചേർപ്പ് പാർക്ക്കോവിലിനടുത്തുള്ള ഓരു വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. സ്വർണ്ണം ബോളുകളാക്കി നൽകുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്. പണിക്കാരും ഇതേ വീട്ടിൽ താമസിച്ചു ജോളി ചെയ്യികയായിരുന്നു.
പ്രേമത്തിലായ
പ്രതികൾ മനസുർ മാലികിനെ കൊന്ന് സ്വർണ്ണവുമായി കടന്നു കളയാൻ ഗൂഢാലോചന നടത്തി പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന്
2021 ഡിസംബർ 13ന് അർദ്ധരാത്രി കുട്ടികൾ ഉറങ്ങിയ ശേഷം മദ്യം നൽകി മയക്കിയ മൻസൂർ മാലിക്കിനെ പാരകൊണ്ട് തലക്കടിച്ചു കൊലപെടുത്തുകയും കുളിമുറിയിൽ സൂക്ഷിച്ച മ്യതദേഹം അടുത്ത ദിവസം വീട്ടിൽഉണ്ടായിരുന്ന 16 കാരന്റെ സഹായത്തോടെ വീട്ടിന് പുറകിൽ. കുഴിച്ചു മൂടുകയും ചെയ്തു. പിന്നീട് രേഷ്മ ബിബി ഭർത്താവിനെ കാണാനില്ല എന്ന് പറഞ്ഞു ചേർപ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലും തിരച്ചിലിലുമാണ് ചീഞ്ഞളിഞ്ഞ നിലയിൽ വീട്ടിനു പുറകിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
ചേർപ്പ് സി ഐ ആയിരുന്ന ഷിബു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ഭിഷണിപ്പെടുത്തിയതിനെ തുടർന്ന് മൃതദേഹം കുഴിച്ചുമൂടാൻ സഹായിച്ച 16 കാരൻ കേസിൽ മാപ്പുസാഷിയായത് കേസന്വേഷണത്തിൽ പോലീസിനെ സഹായിച്ചു. 27 സാക്ഷികളെ വിസ്തരിച്ച കേസിൽ 66 രേഖകളും 40 തൊണ്ടി മുതലും പോസിക്യൂഷൻ. ഹാജരാക്കി.
പ്രതികൾ ലക്ഷ്യമാക്കിയ സ്വർണ്ണം മരിച്ച മൻസൂർ മാലിക്കിന്റെ മുത്ത മകന് പ്രായപുർത്തിയാകുമ്പോൾ വിട്ടു നല്കാനും പ്രത്യേകം വിധിയിൽ പരാമർശം ഉണ്ട് പ്രോസിക്യ ഷാനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യട്ടർ. കെ ബി സുനിൽകുമാർ. അഡ്വ ലിജി. മധു എന്നിവർ ഹാജരായി.
