തൃശ്ശൂർ: ഇന്ത്യൻ യുക്തിവാദി സംഘം തൃശ്ശൂർ ജില്ല കമ്മിറ്റി പുനസംഘടിപ്പിച്ചു തൃശ്ശൂർ ജില്ല പ്രസിഡണ്ടായി റെന്നി ആൻറണിയെയും, വൈസ് പ്രസിഡണ്ടായി പി വി ശങ്കറിനെയും, സെക്രട്ടറിയായി കെ എം വിവേകാനന്ദനെയും, ജോയിൻ സെക്രട്ടറിയായി രാജൻ പെരുമ്പിള്ളിയെയും തെരഞ്ഞെടുത്തു.
റാഷണലിസ്റ്റ് ഇൻറർനാഷണൽ അധ്യക്ഷനും ഇന്ത്യൻ യുക്തിവാദി സംഘം ദേശീയ പ്രസിഡണ്ടുമായ സനൽ ഇടമറുക്, ഇന്ത്യൻ യുക്തിവാദി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ബി മനോജ് ലാൽ എന്നിവർ ജില്ലാ പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുത്തു
മെയ് മാസത്തിൽ തൃശ്ശൂരിൽ യുവാക്കൾക്കായി ഒരു അവധിക്കാല കൂട്ടായ്മയും സർഗ്ഗ വാസനയുള്ള യുവാക്കൾക്കായി വർക്ക് ഷോപ്പുകളും സംഘടിപ്പിക്കാൻ തീരുമാനിച്ചു
യുക്തിവാദി സംഘം തൃശ്ശൂർ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന’ തേരാളി ഹെൽപ്പ് ലൈൻ ‘കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തനക്ഷമമാക്കാൻ യോഗം തീരുമാനിച്ചു.
വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ യുക്തി ചിന്തയിലും പ്രായോഗിക ബുദ്ധിയിലും അടിയുറച്ച് പരിഹാരങ്ങൾ കണ്ടെത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു
ഇന്ത്യൻ യുക്തിവാദി സംഘവുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഹെൽപ് ലൈനുമായി ബന്ധപ്പെടേണ്ടതാണ്. 9567767772.
