തൃശൂർ: സിപിഐ പുറത്താക്കിയ സിസി മുകുന്ദൻ ഡൽഹിhയിൽ ചെന്ന് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുകയും തിരിച്ചുവന്ന് ബിജെപിയിൽ ചേരുകയും ചെയ്തത് നാട്ടികയിൽ കോലീബി സഖ്യം ഉണ്ട് എന്നതിന്റെ സൂചനയാണെന്ന് ശിവാനന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുഡിഎഫും ബിജെപിയും സിസി മുകുന്ദനെ ഉപയോഗിച്ച് കോലീബി സഖ്യത്തിന്റെ രൂപം നാട്ടികയിൽ രൂപപ്പെടുത്തുന്നു എന്ന് ശിവാനന്ദൻ ആരോപിച്ചു.
അധികാരക്കൊതി മനുഷ്യനിലേക്ക് വന്നാൽ ആശയത്തിന്റെ അർത്ഥം മനുഷ്യരിൽ നിന്ന് പോകും എന്നാണ് മുകുന്ദന്റെ പുതിയ നീക്കം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്കല്ലങ്കത്തിന്റെയും സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെയും പേരിൽ തങ്ങൾ പുറത്താക്കിയ ആളാണ് മുകുന്ദനെന്നും ശിവാനന്ദൻ ആവർത്തിച്ചു.
അദ്ദേഹത്തിന് ഏതു പാർട്ടിയിൽ ചേരാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.
