ഇരിങ്ങാലക്കുട : അന്തര്‍ജില്ലാ 34 അംഗ ഗുണ്ടാസംഘം അറസ്റ്റില്‍. ഇതില്‍ 20 പ്രതികള്‍ നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതികളാണ്. ചേര്‍പ്പ് പൊലിസ് സ്റ്റേഷന് പരിധിയിലെ പനംകുളത്തുള്ള ഒരു വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ആനന്ദപുരം ഞാറ്റുവെട്ടി വീട്ടില്‍ അനുരാജ് (28), വെള്ളാങ്ങല്ലൂര്‍ വേലമ്പറമ്പില്‍ വീട്ടില്‍ ഷാഹിദ് (30), വെള്ളാങ്ങല്ലൂര്‍ വിലയനാട് കൊക്കാടന്‍ വീട്ടില്‍ മാര്ട്ടിന് (28), കല്ലേറ്റുംകര വടക്കേതലക്കല്‍ വീട്ടില്‍ ഷാഹിന്‍ (31), വെള്ളാങ്ങല്ലൂര്‍ തെക്കനാത്ത് വീട്ടില്‍ എഡ്വിന് (26), നടത്തര ചിറ്റിലപ്പിള്ളി വീട്ടില്‍ ഉണ്ണി റോയ് (34), മുരിയാട് വെളിയത്ത വീട്ടില്‍ അയ്യപ്പദാസ് (34), അനന്തപുരം മാണ്ടമന വീട്ടില്‍ അര്ജുന് (26), പുത്തന്‍ചിറ കോളനിപ്പറമ്പില്‍ വീട്ടില്‍ രന്തീദീപ് (30), വെള്ളാങ്ങല്ലൂര്‍ വാളവര വീട്ടില്‍ ഹിതിന് (25), അനന്തപുരം പഴയാറ്റില്‍ വീട്ടില്‍ ഹെന്റി പോള്‍ (21), വെള്ളാങ്ങല്ലൂര്‍ മനക്കലപ്പടി ചാണശ്ശേരി വീട്ടില്‍ അദിത്ത് (28), അനന്തപുരം നെല്ലിശ്ശേരി വീട്ടില്‍ റിന്റോ (29), ചൂരപ്പട്ടി വീട്ടില്‍ ഷിബിന്‍ (46), വെള്ളാങ്ങല്ലൂര്‍ മനക്കലപ്പടി ചാണശ്ശേരി വീട്ടില്‍ അശ്വിന് (26), മുരിയാട് വെള്ളപ്പാടി വീട്ടില്‍ സൂരജ്, പൊറത്തിശ്ശേരി കണ്ണകുളം വീട്ടില്‍ സൂരജ് (29), കല്ലേറ്റുംകര ചേരമല്ലൂക്കാരന്‍ വീട്ടില്‍ ആല്‍ബര്‍ട്ട് (29), കാട്ടൂര്‍ കിഴുത്താണി കുഞ്ഞുവീട്ടില്‍ വിമല്‍ (29), അഞ്ചേരി കച്ചപ്പിള്ളി വീട്ടില്‍ സനൂപ് (36), ഇരിങ്ങാലക്കുട സോള്‍വെന്റ് കൂടക്കര വീട്ടില്‍ ധനീഷ് (29), അനന്തപുരം ഞാറ്റുവെട്ടി വീട്ടില്‍ ബിബിന്‍, ആനന്ദപുരം നെല്ലിപ്പറമ്പില്‍ വീട്ടില്‍ സന്തോഷ് (55), വെള്ളാങ്ങല്ലൂര്‍ തരുപീടികയില്‍ വീട്ടില്‍ നവാസ് (29), പട്ടേപ്പാടം തൈപ്പറമ്പില്‍ വീട്ടില്‍ നിഖില്‍ (30), വെള്ളാങ്ങല്ലൂര്‍ പാമ്പിനേഴത്ത് വീട്ടില്‍ നസീം (26), വെള്ളാങ്ങല്ലൂര്‍ പട്ടേപ്പാടം കുരിയപ്പുള്ളി വീട്ടില്‍ ഹുസൈന് (28), വെള്ളാങ്ങല്ലൂര്‍ വഞ്ചിപ്പുര വീട്ടില്‍ ആന്‍സണ്‍ (33), അനന്തപുരം വടക്കേക്കര വീട്ടില്‍ ഗോകുല്‍ (25), കോണത്തുകുന്ന് വേലപ്പറമ്പില് വീട്ടില്‍ ഷാരോണ്‍ ദാസ് (29), അനന്തപുരം ഞാറ്റുവെട്ടി വീട്ടില്‍ പ്രണവ് (23), പള്ളം തൊട്ടിപ്പാള്‍ പുതുപ്പുള്ളിപ്പറമ്പില്‍ വീട്ടില്‍ ഷാരോണ്‍ പോള്‍സണ്‍ (27), അനന്തപുരം വാഴേക്കാടന്‍ വീട്ടില്‍ സുനില്‍കുമാര്‍ (48), അനന്തപുരം വാഴേക്കാടന്‍ വീട്ടില്‍ വിജിത്ത് വിജയന് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
റൂറല്‍ എസ്.പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് നടത്തിയ നിരന്തര നടത്തിയ പരിശ്രമത്തിന്റെ ഭാഗമായാണ് പ്രതികള്‍ വലയിലായത്.
പ്രതികളില്‍ നിന്ന് മാരുതി സുസുക്കി ബലേനോ, മാരുതി സ്വിഫ്റ്റ്, മാരുതി സെന്‍, ഹുണ്ടായ് ഇയോണ്‍ എന്നീ നാല് കാറുകളും, പതിനാല് മോട്ടോര്‍സൈക്കിളുകളും, മൂന്ന് ആപ്പിള്‍ ഫോണുകളടക്കം ആകെ മുപ്പത്തിമൂന്ന് മൊബൈല്‍ ഫോണുകളും, മാരകായുധമായി ഉപയോഗിക്കാവുന്ന വാള്, ഇരുമ്പ് കമ്പി, ഇരുമ്പ് പൈപ്പ്, മരവടി, മരത്തിന്റെ പട്ടിക, കുരുമുളക് പൊടി എന്നിവയും പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ കവര്‍ച്ച വകുപ്പ് 310, സംഘടിത കുറ്റകൃത്യം വകുപ്പ് 111, ആയുധ നിയമം വകുപ്പ് 27 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മര്‍ട്ടിന്‍ കൊടകര കുഴല്‍പ്പണക്കേസ്, കൊലപാതക ശ്രമക്കേസ് തുടങ്ങി 5 ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്.
ചാള്‍സ് ബെഞ്ചമിന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസടക്കം 11 ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ് അനുരാജ്. 4 ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ് ഷാഹിദ്. 14 ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ് ഷാഹിന്‍. 13 ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ് ആന്സന്. ഗുണ്ടാസംഘാംഗങ്ങളുടെ ഗ്രൂപ്പുകളില്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ പൊലിസ് ഉദ്യോഗസ്ഥര്‍ നുഴഞ്ഞുകയറിയാണ് രഹസ്യവിവരം ശേഖരിച്ചത്.
സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എന്‍.എസ് സലീഷ്, കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി പി.സി ബിജുകുമാര്‍, ചേര്‍പ്പ് പൊലിസ് സ്റ്റേഷന് എസ്.എച്ച്.ഒ എം.എസ് ഷാജന്, ഡന്‍സാഫ് സംഘത്തിലെ ജി.എസ്.ഐമാരായ ജയകൃഷ്ണന്, പ്രദീപ്, സതീശന് മടപ്പാട്ടില്‍, പി.എം മൂസ, ജി.എ.എസ്.ഐമാരായ എ.യു റെജി, ഷിജോ തോമസ്, എം.ജെ ബിനു, ബിജു, ലിജു ഇയ്യാനി, ഇ എസ്. ജീവന്, ജി.എസ്.സി.പി.ഒ മാരായ പി.എക്സ് സോണി , ഷിന്റെ, സി.പി.ഒ മാരായ ഇ.വി ശ്രീജിത് , സുര്‍ജിത് സാഗര്‍, നിഷാന്ത്, ചേര്‍പ്പ് പൊലിസ് സ്റ്റേഷന് എസ്.ഐ സുബിന്ത്, ജി.എസ്.ഐ ഷാജു, ജി.എസ്.സി.പി.ഒ മാരായ അനീഷ്. സിന്റി, അനു അരവിന്ദ്, ശ്രീനാഥ്, പ്രദീപ്, സി.പി.ഒ മാരായ മുഹമ്മദ്, ധനേഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്
