മലപ്പുറം: 5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെഎസ്ആര്‍ടിസി മലപ്പുറം ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാംഘട്ട പദ്ധതികളുടെ പ്രവൃര്‍ത്തി ഉദ്ഘാടനം 19-ന് (വ്യാഴാഴ്ച) രാവിലെ 9.30ന് ഗതാഗതവകുപ്പുമന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും.
കെഎസ്ആര്‍ടിസി മലപ്പുറം ബസ്റ്റാന്‍ഡ് നടക്കുന്ന ചടങ്ങില്‍ പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിക്കും. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ലോവര്‍ ലെവല്‍ 2് ബ്ലോക്കിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും .
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് ,ഇ ടി മുഹമ്മദ് ബഷീര്‍ എംപി എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കും .
പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ് ഡിവിഷന് മലപ്പുറം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ മുഹമ്മദ് ഇസ്മായില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി എ ജബ്ബാര്‍ ഹാജി, ജില്ലാ കലക്ടര്‍ വി ആര് വിനോദ്, നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ.വി റിനീഷ ,എ ഷാജി, കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പി എം ഷറഫ് മുഹമ്മദ്, ജി പി പ്രദീപ് കുമാര്‍ , മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റജുല പെലത്തൊടി, മലപ്പുറം റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ബി ഷഫീഖ് എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും .
കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ പ്രമോദ് ശങ്കര്‍ സ്വാഗതവും കെഎസ്ആര്‍ടിസി മലപ്പുറം അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എം വി അനസ് നന്ദിയും പറയും.
