സിയാലിന് ചുറ്റും വലിയൊരു ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റം രൂപപ്പെടുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോജിസ്റ്റിക്സ് പോളിസി വലിയ നിക്ഷേപങ്ങൾക്കാണ് വഴിതുറന്നത്. ഈ മേഖലയിൽ ആഗോളതലത്തിലും രാജ്യത്തും ശ്രദ്ധേയരായ പ്രമുഖ കമ്പനികൾ സിയാലിന് ചുറ്റുമായി ലോജിസ്റ്റിക്സ് പാർക്കുകൾ ആരംഭിച്ചിട്ടുണ്ട്.
കാർഗോ വികസനത്തിനൊപ്പം ഈ മേഖലയിലെ മാനവവിഭവശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക കോഴ്സുകൾ ആരംഭിക്കുന്നത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
സിയാൽ കാർഗോ വിഭാഗം 25 വർഷം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്നാണ് രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് സംഘടിപ്പിച്ചത്.
ചടങ്ങിൽ എം.എൽ.എ മാരായ അൻവർ സാദത്ത്, റോജി എം ജോൺ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ റീത്താ പോൾ, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ജോർജ്, സിയാൽ ഡയറക്ടർ വർഗീസ് ജേക്കബ്, എയർപോർട്ട് ഡയറക്ടർ ജി മനു, സിയാൽ കാർഗോ വിഭാഗം മേധാവി സതീഷ് കുമാർ ആർ പൈ എന്നിവർ പങ്കെടുത്തു.
